കൊച്ചി: പ്രശസ്‌ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആസ്‌പത്രിയില്‍ ഞായറാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
രണ്ട് മണി മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം പവലിയനില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ശേഷം ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ചാലക്കുടിയിലും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ 11 ന് പാലക്കാട് ലക്കിടിയില്‍ സംസ്‌കരിക്കും.